
മുംബൈ: മുംബൈയില്‍ എം ആര് ഐ സ്കാനിങ്ങ് മെഷീനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മുപ്പത്തിരണ്ടുകാരന് രാജേഷ് മാരുവാണ് കൊല്ലപ്പെട്ടത് . മുംബൈ ബി വൈ എല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലാണ് അപകടം നടന്നത്. എം ആര് ഐ സ്കാനിങ്ങ് മുറിയിലേക്ക് ഓക്സിജന്‍ സിലിണ്ടറുമായി കടക്കാന്‍ രാജേഷിനോട് ഹോസ്പിറ്റല്‍ ജീവനക്കാരന് ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് മെഷീന് ഓണായിരുന്നു. ശക്തമായി കാന്തിക പ്രഭാവം മൂലം മെഷീനിലേക്ക് വലിച്ചടുക്കപ്പട്ട രാജേഷിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
Post Your Comments