വെള്ളരിക്കുണ്ട്: ഭാര്യവീട്ടില്‍ വെച്ച് പെള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. സംഭവത്തിൽ ദുരൂഹത പടരുന്നു.പ്ലാച്ചിക്കര പട്ടികവര്‍ഗ കോളനിയിലെ പാപ്പിനി വീട്ടില്‍ ബാലകൃഷ്ണന്(35) ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. ചക്കിട്ടടുക്കത്തെ ഭാര്യ വീട്ടിലാണ് ദേഹമാസകലം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ബാലകൃഷ്ണനെ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ട് എന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read also ;കലാമണ്ഡലം ഗീതാനന്ദന് ഓട്ടന്തുള്ളല് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments