ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ ഒടുവില്‍ സൂപ്പര്‍ താരം ക്രിസ് ഗെയിലിന് ആശ്വാസം. ആദ്യ രണ്ട് തവണ ലേലത്തില്‍ ആരും ഗെയിലിനെ എടുത്തിരുന്നില്ല. മൂന്നാമതും ഗെയിലിന്റെ പേര് വന്നപ്പോള്‍ കിംഗ്സ് ഇലവണ്‍ പഞ്ചാബ് താരത്തെ സ്വന്തമാക്കി.
അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് ഈ കരീബിയന്‍ താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. ഗെയിലിന്റെ കരിയര്‍ വച്ച് താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ തുകയാണ് ലഭിച്ചിരിക്കുന്നത്.
ആദ്യ രണ്ട് തവണ ഗെയിലിന്റെ പേര് ഉയര്‍ന്നപ്പോള്‍ ഒരു ടീമും ലേലംകൊള്ളാന്‍ തയ്യാറായില്ല. തുടര്‍ന്ന് മൂന്നാമതും പേര് ലേലത്തിന് എത്തിയപേപാഴാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. സീസണുകളായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓപ്പണറായിരുന്നു ഗെയില്‍. പോയ സീസണില്‍ വേണ്ടത്ര കഴിവ് പ്രകടമാക്കാന്‍ ഗെയിലിനായിരുന്നില്ല. ഇതാണ് താരത്തിന് വിയായത്.
Post Your Comments