Latest NewsNewsIndia

അക്രമം അഴിച്ചുവിട്ട 49പേര്‍ അറസ്റ്റില്‍; സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വിലക്ക്

ലക്നോ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ അക്രമം അഴിച്ചുവിട്ട 49 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. പ്രദേശത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരും. നിരോധനാജ്ഞയ്ക്കിടയിലും പ്രദേശത്ത് ചിലയിടങ്ങളില്‍ അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അക്രമകാരികള്‍ കടകള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ റാലി നടത്തിയെന്ന് ആരോപിച്ച് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് വലിയ ലഹളയിലേക്ക് നയിച്ചത്. സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button