ഐപിഎല്‍: ഐപിഎല്ലിന്റെ 11-ാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് അഫ്ഗാന്‍ കൗമാര താരം മുജീബ് സദ്രാന്‍. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ഈ 16കാരനെ നാല് കോടി രൂപ നല്‍കിയാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. അഫ്ഗാന് വേണ്ടി കഴിഞ്ഞ വര്‍ഷം ദേശീയ ടീമില്‍ ഇടംപിടിച്ച സദ്രാന്‍ ഓഫ് ബ്രേക്ക് ബൗളറാണ്.
ഇപ്പോള്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനമാണ് സദ്രാന്‍ കാഴ്ച വയ്ക്കുന്നത്. ഇതാണ് താരത്തെ സ്വന്തമാക്കാന്‍ ടീമുകളെ പ്രേരിപ്പിച്ചത്. ന്യൂസിലാണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്.
അഫ്ഗാന്റെ മികച്ച ബൗളര്‍മാരില്‍ ഒരാളായ റഷീദ് ഖാനെ ഒമ്പത് കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു അഫ്ഗാന്‍ താരവും ഐപിഎല്‍ കളിക്കാനൊരുങ്ങുന്നത്.
Post Your Comments