![](/wp-content/uploads/2018/01/blasters-7.jpg)
കൊച്ചി: സ്ന്തം കാണികള്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ വിജയം നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഡല്‍ഹിക്ക് എതിരായ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ കൊമ്പന്മാരുടെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം വിജയം പിടിച്ചെടുത്തത്.
അദ്യ പകുതിയില്‍ 35-ാം മിനിറ്റില്‍ കാലു ഉച്ചെയുടെ പെനാല്‍റ്റിയിലൂടെയാണ് ഡല്‍ഹി ആദ്യ ഗോള്‍ നേടി. മലയാളി താരം കെ. പ്രശാന്തിന്റെ പിഴവില്‍ ലഭിച്ച പെനല്‍റ്റിയിയാണ് കാലു ഗോളാക്കി മാറ്റിയത്. രണ്ടാം പകുതി ആരംഭിച്ച ഉടന്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മടക്കി. 48-ാം മിനിറ്റില്‍ ദീപേന്ദ്ര നെഗി ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടി.
പിന്നീട് വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഭാഗ്യം കേരളത്തിനൊപ്പം നില്‍ക്കുകയായിരുന്നു. വിജത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാമത് എത്താനും കേരളത്തിനായി. 75-ാം മിനിറ്റില്‍ ഇയാം ഹ്യൂം നേടിയ പെനാല്‍റ്റി ഗോളാണ് കേരളത്തെ വിജയത്തിലെത്തിച്ചത്.
Post Your Comments