ജോഹന്നാസ്ബര്‍ഗ്: പേസും ബൗണ്‍സും നിറഞ്ഞ പിച്ചൊരുക്കി വെല്ലുവിളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അതേ നാണയത്തില്‍ മറുപടി കൊ്ടുത്ത് ഇന്ത്യ. മൂന്നാം ടെസ്റ്റില്‍ 63 റണ്‍സിന് ഇന്ത്യ ജയിച്ചു. 241 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിന് കോഹ്ലിപ്പട ചുരുട്ടിക്കൂട്ടി. എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റുകളുടെ തോല്‍വിയോടെ ഇന്ത്യയക്ക് പരമ്പര നഷ്ടമായിരുന്നു. ഇതേവരെ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല എന്ന ഇന്ത്യന്‍ നാണക്കേടിന് അറുതി വരുത്താന്‍ കോഹ്ലിക്കും ടീമിനും സാധിച്ചില്ല.
വാണ്ടറേഴ്‌സിലെ ബൗണ്‍സിങ് പിച്ച് ശരിക്കും ബാറ്റ്‌സമാന്മാരുടെ ശവപ്പറമ്പായിരുന്നു. ഓപ്പണറായ ഡീന്‍ എല്‍ഗാര്‍ പുറത്താകാതെ 86 റണ്‍സ് നേടി. ഹാഷിം അംല 52 റണ്‍സും നേടി. രണ്ടാം വിക്കറ്റില്‍ അംലയും എല്‍ഗാറും ചേര്‍ന്ന് 119 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഈ സമയം പ്രതിരോധത്തിലായ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത് മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ഫോമാണ്.
ഷാമി അഞ്ച് വിക്കറ്റുകള്‍ നേടി. ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മ്മയും രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എട്ട് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 187 റണ്‍സാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് 194ല്‍ അവസാനിച്ചിരുന്നു. രണ്ടാം ഇ്ന്നിംഗ്‌സില്‍ 247 റണ്‍സ് നേടി ഇന്ത്യ ലീഡ് 240 ആക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആഥതേയര്‍ 177ന് പുറത്തായതോടെ ഇന്ത്യയ്ക്ക് ആശ്വാസ ജയമായി.
Post Your Comments