ദിസ്പൂര്‍: അസമിലെ ദിമ ഹസാവോ ജില്ലയെ നാഗാലാന്‍ഡിന്റെ ഭാഗമാക്കുന്നതിനെതിരെയുള്ള പ്രതിഷേധനത്തിനിടെ ഉണ്ടായ പൊലിസ് വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ദിമാസ എന്ന ഗോത്രവിഭാഗം ഉള്‍പ്പെടുന്ന ദിമ ഹസാവോ ജില്ലയെ നാഗലാന്‍ഡിന്റെ ഭാഗമാക്കുമെന്ന വാര്‍ത്തകള്‍ വന്നതു മുതല്‍ ഇവിടെ വന്‍ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ദിമ ഹസാവോ ജില്ലയില്‍ വ്യാഴാഴ്ച 12 മണിക്കൂര്‍ ബന്ദ് ആചരിച്ചിരുന്നു. ഇതിനിടെയാണ് മെയില്‍ബോംഗ് റെയില്‍വേ സ്റ്റേഷനു സമീപം പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇതിനിടെ പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തതോടെ പൊലിസ് വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ ആശുപത്രിയിലെത്തിയ ഉടനെയും ഒരാള്‍ ഇന്നു രാവിലെയും മരണപ്പെടുകയായിരുന്നു. രണ്ട് പൊലിസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.
Post Your Comments