Latest NewsNewsIndia

ഫെയ്സ്ബുക്ക് വഴിയുള്ള വിവാഹം പൂര്‍ണ പരാജയം: ഹൈക്കോടതി

അഹമ്മദാബാദ്: ആളുകള്‍ സോഷ്യല്‍ മീഡിയ വഴി പുതിയ സൗഹൃദങ്ങളെയും ജീവിത പങ്കാളികളെയും തേടുന്ന സാഹചര്യത്തില്‍ പരാമര്‍ശവുമായി ഗുജറാത്ത് ഹൈക്കോടതി. ഫെയ്സ്ബുക്ക് മുഖേനയുള്ള വിവാഹങ്ങള്‍ പരാജയമാണെന്നാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ജെ.ബി പര്‍ഡിവാല ഒരു കേസുമായി ബന്ധപ്പെട്ടു നടത്തിയ നിരീക്ഷണത്തിലാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

രാജ്കോട്ടിലെ ഫാന്‍സി ഷാ എന്ന സ്ത്രീ തന്റെ ഭര്‍ത്താവ് ജയ്ദീപ് ഷായും ബന്ധുക്കളും സ്ത്രീധനത്തിനായി തന്നെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചു കേസ് ഫയല്‍ ചെയ്തു. അവരുടെ വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസത്തിനു ശേഷം ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു തുടങ്ങി. അവര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരിഹരിക്കെപ്പെട്ടില്ലെന്ന് ജസ്റ്റിസ് ജെ.ബി പര്‍ഡിവാല വ്യക്തമാക്കി.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button