കൊല്ലം: നീണ്ടകരയിലുള്ള മില്ട്ടന് എന്ന ഓട്ടോ തൊഴിലാളിയാണ് തനിക്കും മകള്‍ക്കും ഏറ്റ അവഗണന ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തിന്റെ മുന്പില് അവതരിപ്പിച്ചത്. തന്റെ മകളെയും കൂട്ടി ഒരു പ്രമുഖ ഷോപ്പിംഗ് മാളിന്റെ ഉള്ളില്‍ ജ്യൂസ് കുടിക്കാന്‍ കയറിയ സമയം സെക്ക്യൂരിറ്റി തന്നെയും മകളെയും തടഞ്ഞു എന്നും കാര്യം തിരക്കിയ സമയം മകളുടെ മുന്പില് വെച്ച് തന്നോട് മോശമായി പെരുമാറി എന്നും ഇയാള്‍ പറയുന്നു. ഓട്ടം വന്നതല്ല മകളാണ് കൂടെ ഉള്ളത് എന്ന് പറഞ്ഞിട്ടും തങ്ങളെ കടത്തി വിട്ടില്ല എന്നും കാറുകള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കുന്ന ഇവര്‍ ഓട്ടോക്കാരോട് മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത് എന്നും ഇയാള്‍ പറയുന്നു.
Post Your Comments