Uncategorized

ഐന്‍സ്റ്റീനേയും ഹോക്കിങ്ങ്സിനേയും മറികടക്കുന്ന ബുദ്ധി, ഇതാണ് ആ ഇന്ത്യന്‍ ബാലന്‍

ലണ്ടന്‍: ലോകത്തെ മികച്ച ഐക്യു നിലവാരമുള്ള ആളെ കണ്ടെത്തുവാനായി നടന്ന മത്സരത്തില്‍ മികച്ച വിജയം നേടിയിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ പത്ത് വയസ്സുകാരന്‍ മെഹുല്‍ ഗാര്‍ഗ്ഗ്. ഈ പതിറ്റാണ്ടിലെ ബുദ്ധിമാനെ കണ്ടെത്തുന്നതിനായിരുന്നു മെന്‍സയില്‍ വച്ച് മത്സരം നടത്തിയത്. ഏവരെയും ഞെട്ടിച്ച് മികച്ച സ്‌കോറിംഗ്ണാ മെഹുല്‍ ക്‌ഴ്ച വെച്ചത്.

പരീക്ഷയില്‍ മെഹുല്‍ നേടിയത് 162 എന്ന അസാധ്യ സ്‌കോര്‍ തന്നെയാണ്. മുന്‍ വര്‍ഷം തന്റെ സഹോദരനായ ധൃവ് ഗാര്‍ഗ്ഗും ഈ മാസ്മരീയമായ അങ്കത്തില്‍ എത്തിയിരുന്നു. സഹോദരനും കഴിഞ്ഞ വര്‍ഷം ഇതേ കഴിവ് തെളിയിച്ചതിനാല്‍ താനും ഒട്ടും മോശക്കാരനല്ലെന്ന് തെളിയിക്കണമെന്ന്‌ മെഹുലിന്
നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് ഇരുവരുടെയും അമ്മയായ ദിവ്യ ഗാര്‍ഗ്ഗ് പറഞ്ഞു.

ഇതോടെ ഈ സഹോദരനും മെന്‍സയിലെ ഉയര്‍ന്ന ഐക്യു സമൂഹത്തില്‍ അംഗമായി മാറി. ഭാഷാ പ്രാവിണ്യത്തിലും ലോജിക്കും മെഹുലിന് പാടുണ്ടാക്കിയതെന്നും അമ്മ പറഞ്ഞു. ഐന്‍സ്റ്റീനെയും ഹോക്കിങ്ങ്‌സിനെയും മറികടക്കുന്ന ബുദ്ധിയാ് മെഹുലിന് ഉള്ളതെന്നാണ് ഏവരുടെയും അഭിപ്രായം.

shortlink

Post Your Comments


Back to top button