ബെയ്ജിംഗ് : തന്നേക്കാള്‍ പ്രായം കുറഞ്ഞയാളെ വിവാഹം കഴിക്കാൻ വേണ്ടി യുവതി നൽകിയത് വൻ തുക സ്ത്രീധനം. ചൈനയിലെ കിയോന്ഗായ് നഗരത്തിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. 38 വയസ്സുള്ള യുവതി 23 വയസുള്ള യുവാവിനെ വിവാഹം കഴിക്കുന്നതിനു 5 മില്യണ്‍ യുവാന്‍ നൽകിയതായി മാധ്യമങ്ങൾ റിപോർട്ട് ചെയുന്നു. ഭര്‍ത്താവിനെക്കാള്‍ 15 വയസ്സ് കൂടുതലായ യുവതിയ്ക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്. ജനുവരി പത്തിനായിരുന്നു ഇരുവരുടെയും വിവാഹം.യുവാവിന്റെ മാതാപിതാക്കള്‍ ആദ്യം വിവാഹത്തിന് എതിര്‍ത്തെങ്കിലും പിന്നീട് യുവതി നല്‍കാമെന്ന് പറഞ്ഞ സ്ത്രീധനത്തിന്റെ പേരില്‍ സമ്മതം മൂളി എന്ന് റിപ്പോർട്ടിൽ പറയുന്നു.
Read also ; ആശുപത്രിയിലെ തീപ്പിടുത്തം ; മരണസംഖ്യ ഉയരുന്നു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments