Uncategorized

ആരാണ് സുപ്രിയ ദേവി? ഹോളിവുഡ് ഇതിഹാസം സോഫിയ ലോറനുമായി സുപ്രിയ ദേവിയെ താരതമ്യം ചെയ്യാന്‍ കാരണം

ഒരിക്കല്‍ ഹോളിവുഡ് ഇതിഹാസം സോഫിയ ലോറനുമായി താരതമ്യം ചെയ്യപ്പെട്ട ബംഗാളി നടിയാണ് സുപ്രിയ ദേവി. ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് സുപ്രിയ(85) അന്തരിച്ചു. സ്വവസതിയിലായിരുന്നു അന്ത്യം. രാവിലെ 6.20 മുതല്‍ സുപ്രിയയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. മകള്‍ വിവരം അറിയിച്ച് അദ്ദേഹം എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബംഗാള്‍ സിനിമ ചരിത്രത്തില്‍ ഒരിക്കല്‍ പോലും മായാത്ത പേരാണ് സുപ്രിയ ദേവി. 1933ല്‍ മിത്കിനിലാണ് സുപ്രിയയുടെ ജനനം. 1952ല്‍ ഉത്തം കുമാര്‍ നായകനായ ബസു പരിവാറാണ് സുപ്രിയയുടെ ആദ്യ സിനിമ. സ്വദസിദ്ധമായ അഭിനയം അവരെ ഉയരങ്ങളിലെത്തിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം ഒരിക്കലും സുപ്രിയയ്ക്ക് തരികെ നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യന്‍ സിനിയിലെ ശോഭനാത്മകമായ നടിമാരില്‍ ഒരാളായാണ് സുപ്രിയയെ കാണുന്നത്. ഹോളിവുഡ് ഇതിഹാസമായ സോഫിയ ലോറനുമായാണ് സുപ്രിയയെ പലരും താരതമ്യം ചെയ്യുന്നത്.

ബംഗാളി സിനിമയുടെ സുവര്‍ണ കാലഘട്ടങ്ങളിലെ നിറ സാന്നിധ്യമായിരുന്നു സുപ്രിയ. വമ്പന്‍ താരങ്ങളായിരുന്ന ഉത്തം കുമാര്‍ സുചിത്ര സെന്‍ തുടങ്ങിയവര്‍ക്കൊപ്പം സ്‌ക്രീനിലെ നിറ സാന്നിധ്യമായിരുന്നു ഇവര്‍. ചൗരംഗീ, ബാഗ് ബന്തീ ഖേല്, മെഖെ ധാഖാ താരാ തുടങ്ങിയവ സു്പ്രിയയുടെ അഭിനയത്തില്‍ വിരിഞ്ഞ ക്ലാസിക്കുകളായിരുന്നു.

പത്മശ്രീ, ബംഗാള്‍ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ അവാര്‍ഡായ ബംഗാ വിഭൂഷണ്‍, ഫിലിം ഫേര്‍ ഈസ്റ്റ് ലൈഫ് അച്ചീവ് മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി നേട്ടങ്ങള്‍ സുപ്രിയ സ്വന്തമാക്കിയിട്ടുണ്ട്. സുപ്രിയയുടെ മരണത്തില്‍ ബംഗാള്‍ പ്രധാനമന്ത്രി മമതാ ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി. സിനിമകളിലൂടെ സുപ്രിയയെ എന്നും ഓര്‍ക്കുമെന്നും തങ്ങള്‍ സംഭവിച്ച വലിയ നഷ്ടമാണിതെന്നും മമത ട്വീറ്റ് ചെയ്തു.

shortlink

Post Your Comments


Back to top button