Latest NewsNewsIndia

ഇന്ത്യന്‍ സേനയുടെ തോല്‍ക്കാത്ത വീര്യം; 18000 അടി ഉയരത്തില്‍, മൈനസ് 30 ഡിഗ്രിയില്‍ പതാക ഉയര്‍ത്തി

ന്യൂഡല്‍ഹി: ഇന്ത്യയിലെങ്ങും ഇന്ന് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടക്കുകയാണ്. തങ്ങളുടെ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം സൈനികരും ആഘോഷമാക്കി. ഇന്ത്യ-ടിബറ്റന്‍ ബോര്‍ഡറില്‍ ഇന്ത്യന്‍ സേന പതാക ഉയര്‍ത്തുന്ന വീഡിയോയാണ് വൈറലാകുന്നത്.

ഹിമാലയത്തിലെ മഞ്ഞു കട്ടകള്‍ക്കിടയിലൂടെ തണുത്തുറയുന്ന തണുപ്പില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക കൈയിലേന്തി മാര്‍ച്ച് ചെയ്യുന്ന സൈനികരാണ് വീഡിയോയില്‍.

മൈനസ് 30 ഡിഗ്രിയിലെ മാര്‍ച്ചിനൊടുവില്‍ 18000 അടി ഉയരത്തില്‍ പതാക ഉയര്‍ത്തിയിരിക്കുകയാണ് സൈനികര്‍. ഇന്ത്യ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.

shortlink

Post Your Comments


Back to top button