Latest NewsNewsIndia

റിപ്പബ്ലിക്ക് ദിന പരേഡില്‍ രാഹുല്‍ ഗാന്ധിക്ക് സീറ്റ് നാലാം നിരയില്‍

ന്യൂഡല്‍ഹി: ഇന്ന് നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സീറ്റ് അനുവദിച്ചത് നാലാം നിരയില്‍. സര്‍ക്കാര്‍ ക്ഷണിതാവായ രാഹുലിന് നാലാം നിരയില്‍ മാത്രം സീറ്റ് അനുവദിച്ചതിനെ പ്രതിഷേധം ശക്തമായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഒന്നാം നിരയില്‍ സീറ്റ് അനുവദിച്ചിരുന്നതാണെന്നും ഇപ്പോള്‍ നാലാം നിരയിലാണ് നല്‍കിയിരിക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

2014 ല്‍ ബി.ജെ.പി അധികാരത്തിലേറിയതു മുതല്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് മുന്‍ നിരയില്‍ തന്നെ സീറ്റ് അനുവദിക്കാറുണ്ട്. 10 ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ സംബന്ധിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അവഹേളിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

 

 

 

shortlink

Post Your Comments


Back to top button