ചിങ്ങമാസത്തില്‍ ജനിച്ചവര്‍ക്ക് ദേഷ്യം വളരെ കൂടുതലായിരിക്കും.ഒരിക്കലും മാപ്പ് നല്‍കാന്‍ തയ്യാറാവാത്ത സ്വഭാവമായിരിക്കും ഇവരുടേത്. മാത്രമല്ല ദേഷ്യം തോന്നിയാല്‍ പെട്ടെന്നായിരിക്കും ഇവരുടെ പ്രതികരണവും.
കന്നിമാസത്തില്‍ ജനിച്ചവര്‍ മറ്റുള്ളവരെ പരിഹസിക്കുന്ന കാര്യത്തില്‍ മികച്ചവരായിരിക്കും. ആരോടെങ്കിലും ദേഷ്യം തോന്നിയാല്‍ അവരെ ആക്ഷേപിച്ചും പരിഹസിച്ചും അപമാനിയ്ക്കുന്ന സ്വഭാവമായിരിക്കും ഇവരുടേത്. അതുകൊണ്ട് തന്നെ ഇവരോട് ഇടപെടുമ്പോള്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
തുലാം രാശിക്കാര്‍ക്ക് എല്ലാത്തിനോടും സ്‌നേഹം കൂടുതലായിരിക്കും. എന്നാല്‍ തങ്ങളോടാരെങ്കിലും ചതി ചെയ്താല്‍ പിന്നീടൊരിക്കലും അവരുമായി യാതൊരു തരത്തിലുള്ള ബന്ധത്തിനും ഇവര്‍ തയ്യാറാവില്ല. മരണത്തിനു പോലും ഇവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ല.
വൃശ്ചിക രാശിയില്‍ ജനിച്ചവര്‍ക്ക് ശരിക്കും തേളിന്റെ സ്വഭാവം തന്നെയായിരിക്കും. തന്നെ നോവിച്ചയാളെ അതേ അളവില്‍ തന്നെ തിരിച്ച് വേദനിപ്പിക്കുക എന്നതായിരിക്കും ഇവരുടെ സ്വഭാവം. ഈ സ്വഭാവത്തില്‍ യാതൊരു വിധത്തിലുള്ള മാറ്റവും വരുത്താന്‍ ഇവര്‍ തയ്യാറാവില്ല
ധനു രാശിയില്‍ പിറന്നവര്‍ സാധാരണ ഗതിയില്‍ ശാന്ത സ്വഭാവക്കാരായിരിക്കും. എന്നാല്‍ ആരെങ്കിലും ദ്രോഹിച്ചാല്‍ അവരെ അത്ര പെട്ടെന്ന് വേദനിപ്പിക്കില്ലെങ്കിലും വീണ്ടും ഉപദ്രവിച്ചാല്‍ ഇത്തരക്കാരുടെ പ്രതികരണം മറ്റുള്ളവര്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് നിക്കാന്‍ ശ്രമിക്കരുത്.
മകരം മകരമാസത്തില്‍ ജനിച്ചവര്‍ പെട്ടെന്ന് മാപ്പു കൊടുക്കുന്ന സ്വഭാവക്കാരല്ല. ഏത് കാര്യത്തിലും സത്യാവസ്ഥ മനസ്സിലാക്കി മാത്രമേ തീരുമാനമെടുക്കുകയും ചെയ്യൂ. പെട്ടെന്ന് മറ്റുള്ളവരെ വിശ്വസിക്കുന്ന തരക്കാരായിരിക്കില്ല.
കുംഭം ധാര്‍മ്മികത കൈമുതലാക്കിയവരാകും കുംഭരാശിക്കാര്‍. തങ്ങളോടാരെങ്കിലും മോശം രീതിയില്‍ പെരുമാറിയാല്‍ ഒരു തരത്തിലും വിട്ടു വീഴ്ചയ്ക്കും ഇവര്‍ തയ്യാറാവില്ല. എന്നാല്‍ മാപ്പു കൊടുക്കേണ്ടുന്ന തെറ്റാണെങ്കില്‍ അതിനും ഇത്തരക്കാര്‍ തയ്യാറാകും. പക്ഷേ പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ അഭിമാനം കളഞ്ഞ് കോംപ്രമൈസിന് ഇവര്‍ തയ്യാറാവില്ല.
മീനം രാശിയില്‍ പിറന്നവര്‍ തികഞ്ഞ ആത്മാഭിമാനികളായിരിക്കും. എന്നാല്‍ പ്രതികാര ചിന്ത മനസ്സില്‍ കയറിയാല്‍ പിന്നെ ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും ഇവര്‍ തയ്യാറാവില്ല. മാത്രമല്ല പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നതും വളരെ ശ്രദ്ധിച്ചായിരിക്കും.
മേടം രാശിക്കാര്‍ പ്രതികാരം ചെയ്യുന്ന കാര്യത്തില്‍ ഒരിക്കലും പുറകിലായിരിക്കില്ല. പലപ്പോഴും ചെയ്ത തെറ്റിനേക്കാള്‍ കനത്ത ശിക്ഷ നല്‍കാനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. മാത്രമല്ല മറ്റുള്ളവരെ ഭരിക്കാന്‍ ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. പ്രതികാര ചിന്ത കൂടുതലായിരിക്കും.
ഇടവമാസത്തില്‍ ജനിച്ചവര്‍ ദയാശീലരായിരിക്കും. പ്രതികാരമോ ദേഷ്യമോ ഒന്നും തന്നെ ബാധിയ്ക്കുന്നതല്ല എന്ന ചിന്തയായിരിക്കും ഇവര്‍ക്ക്. എങ്കിലും തന്നെ നോവിച്ചവരെയൊന്നും മറക്കാന്‍ ഇവര്‍ക്ക് കഴിയില്ല.
മിഥുനം രാശിക്കാര്‍ അടുത്ത നിമിഷത്തില്‍ എന്താണ് ചെയ്യുന്നത് എന്ന് ഒരിക്കലും മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. ഒരിക്കലും പ്രവചിക്കാന്‍ കഴിയാത്ത സ്വഭാവക്കാരായിരിക്കും. എന്താണോ തോന്നുന്നത് അതുപോലെയായിരിക്കും പ്രവര്‍ത്തനങ്ങള്‍.
കര്‍ക്കിടകം രാശിക്കാര്‍ പലപ്പോഴും എന്തെങ്കിലും വിരോധം മനസ്സില്‍ സൂക്ഷിക്കുന്നവരായിരിക്കും. രഹസ്യ വിരോധം സൂക്ഷിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ടു തന്നെ ഇവരുടെ നീക്കങ്ങളെല്ലാം രഹസ്യമായിരിക്കും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments