Latest NewsNewsIndia

തൂക്കുകയറിന് കാത്തിരിക്കുന്ന തടവുകാരുടെ എണ്ണത്തില്‍ ഈ സംസ്ഥാനം മുന്നില്‍

ന്യൂഡല്‍ഹി: തൂക്കുകയര്‍ വിധിച്ച് തടവില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര മുന്നില്‍. ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റി നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യാക്തമാക്കുന്നത്. 2017 അവസാനത്തെ കണക്കുകള്‍ പ്രകാരം 67 തടവുകാരാണ് മഹാരാഷ്ട്രയില്‍ വധശിക്ഷ കാത്തു തടവില്‍ കഴിയുന്നത്. മുന്‍ വര്‍ഷം ഇത് 47 ആയിരുന്നു.

ഉത്തര്‍പ്രദേശാണ് തൂക്കുകയര്‍ വിധിച്ച് തടവില്‍ കഴിയുന്നവരുടെ എണ്ണത്തില്‍രണ്ടാമത്. ഉത്തര്‍പ്രദേശില്‍ 65 പേരാണുള്ളത്. ഒരു വര്‍ഷം മുമ്പ് 77 പേരുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ ഏകദേശം 11 കോടിയും യുപിയില്‍ 20 കോടിയുമാണ് ജനസംഖ്യയുള്ളത്.

അതേ സമയം കണക്കുകള്‍ പ്രകാരം രാജ്യത്ത് വിചാരണ കോടതികള്‍ വധശിക്ഷ വിധിക്കപ്പെട്ടവരില്‍ 90 ശതമാനം പേരുടേയും ശിക്ഷ നടപ്പാകാറില്ല. എന്നാല്‍ വധശിക്ഷ നടപ്പാക്കിയവരില്‍ അധികവും ജമ്മു കശ്മീരില്‍ നിന്നുള്ളവരുടേതാണ്. കഴിഞ്ഞ വര്‍ഷം വിചാരണ കോടതികള്‍ വധ ശിക്ഷ നല്‍കിയവരില്‍ 99 പേര്‍ മേല്‍ക്കോടതികളെ സമീപിച്ചപ്പോള്‍ 53 പേരുടെ ശിക്ഷയില്‍ ഇളവ് നനല്‍കിയിരുന്നു. കൂടാതെ 35 പേരെ വെറുതെ വിടുകയും ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button