ന്യൂഡൽഹി: സാംസ്കാരിക ദേശീയതയുടെ ദാര്‍ശനികാചാര്യന്‍ പി. പരമേശ്വരന് പദ്മവിഭൂഷണ് നൽകിയും നിറചിരിയുടെ വലിയ പിതാവ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത തിരുമേനിക്ക് പത്മഭൂഷണ്‍ ബഹു മതി നൽകിയും രാജ്യത്തിന്റെ ആദരം.മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് മാര്‍ ക്രിസോസ്റ്റം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്പ്പട്ട സ്ഥാനത്തിരി ക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം.
1999 മുതല്‍ 2007 വരെ ഇദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനം അലങ്കരിച്ചിരുന്നു. 2007-ല്‍ സ്ഥാ നത്യാഗം ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27 ന് ആണ് ക്രിസോസ്റ്റം തിരുമേനി നൂറാം ജന്മദിനം ആഘോഷിച്ചത്. പത്തനംതിട്ട ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഈ. ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1917 ഏപ്രില്‍ 27-ന് ആണ് ക്രിസോസ്റ്റം ജനിച്ചത്.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായ പി. പരമേശ്വരന് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷനുമാണ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു അദ്ദേഹത്തിന്റെ നവതിയാഘോഷം. കവി, തത്വ ചിന്തകന്‍, വാഗ്മി, സംഘാടകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തെ 2004ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
ഹൈന്ദവ നവോത്ഥാനത്തിന്റെയും ആര്‍ഷ സംസ്കൃതിയുടെയും കാവലാളായ അദ്ദേഹത്തെ നവതി വേളയില്‍ അര്‍ഹിക്കുന്ന ആദരവ് നല്കി സ്വീകരിക്കുകയാണ് രാജ്യം.
Post Your Comments