ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിെന്റ പശ്ചാത്തലത്തില്‍ പാകിസ്താന് റിപബ്ലിക് ദിനത്തില്‍ മധുരം നല്‍കില്ലെന്ന് ബി.എസ്.എഫ്. ഇരു രാജ്യങ്ങളും തമ്മില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും നിരന്തരമായി സംഘര്‍ഷങ്ങള്‍ നില നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. റിപബ്ലിക് ദിനമുള്‍പ്പടെയുള്ള വിശേഷാവസരങ്ങളില്‍ പാകിസ്താനുമായി ബി.എസ്.എഫ് മധുരം പങ്കിടാറുണ്ട്.
എന്നാൽ മധുരം കൈമാറില്ലെന്ന് പാകിസ്താന് സൈന്യത്തെ ബി.എസ്.എഫ് വ്യാഴാഴ്ച ഒൗദ്യോഗികമായി അറിയിച്ചതായാണ് വിവരം. ഇൗദ്, ദീപാവലി, സ്വാതന്ത്ര്യദിനം, റിപബ്ലിക് ദിനം തുടങ്ങിയ വിശേഷദിവസങ്ങളിലാണ് മധുരം വിതരണം ചെയ്യുന്നത്. അടാരി-വാഗ അതിര്‍ത്തിയിലെ ചെക്പോസ്റ്റിലാണ് പ്രധാനമായും മധുര വിതരണം നടക്കുന്നത്.
Post Your Comments