റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില ബാരലിന് 70 ഡോളറിന് മുകളിലെത്തി. എണ്ണ ഉല്‍പാദന നിയന്ത്രണം പെട്ടെന്ന് പിന്‍വലിക്കില്ലെന്നാണ് സൗദി ഊര്‍ജ്ജ മന്ത്രി വ്യക്തമാക്കുന്നത്.
ദാവോസില്‍ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിനിടെ റഷ്യന്‍ ഊര്‍ജ്ജ മന്ത്രി അലക്‌സാണ്ടര്‍ നോവാക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2018 അവസാനം വരെ ഉല്‍പാദനം നിയന്ത്രിക്കുന്നതിനാണ് എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ ധാരണയിലെത്തിയിട്ടുള്ളത്. നിയന്ത്രണം നീട്ടാനുള്ള തീരുമാനവും എണ്ണ വില വര്‍ധനവിന് കാരണമായിട്ടുണ്ട്. 2018 കഴിഞ്ഞാലും ഉത്പാദന നിയന്ത്രണം പെട്ടെന്ന് പിന്‍വലിക്കാന്‍ രാജ്യങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments