![](/wp-content/uploads/2018/01/federer.jpg)
മെല്‍ബണ്‍: സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് 20-ാം ഗ്രാന്‍സ്ലാമിലേക്ക് ഒരു മത്സരത്തിന്റെ ദൂരം. താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ചാങ് ഹിയോണിനെ മറികടന്നാണ് ഫെഡറര്‍ ഫൈനലില്‍ എത്തിയത്. 6-1, 5-2 എന്ന സ്‌കോറില്‍ നിക്കുമ്പോള്‍ ഹിയോണ്‍ പരുക്കിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇത് ഏഴാം തവണയാണ് ഫെഡറര്‍ ഫൈനല്‍ കളിക്കുന്നത്. നേരത്തെ കളിച്ച ആറ് ഫൈനലുകളില്‍ അഞ്ചിലും വിജയം ഫെഡറര്‍ക്കായിരുന്നു. ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചാണ് ഫൈനലില്‍ ഫെഡററിന്റെ എതിരാളി. ആറു തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുള്ള നൊവാക് ജോക്കോവിട്ട്, റോയ് എമേഴ്‌സന്‍ എന്നിവരുടെ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള അവസരം കൂടിയാണിത്.
Post Your Comments