ശ്രീനഗര്‍: ചാവേര്‍ ബോംബായി എത്തിയ യുവതി പിടിയില്‍. ജമ്മു കശ്മീര്‍ പോലീസാണ് റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ചാവേര്‍ സ്ഫോടനത്തിനെത്തിയത് എന്ന സംശയിക്കുന്ന യുവതിയെ വ്യാഴാഴ്ച രാത്രി പിടികൂടിയത്. ഇവര്‍ പൂനെ സ്വദേശിനിയാണ്. ഇവരെ ദക്ഷിണ കശ്മീരില്‍ നിന്നാണ് പിടികൂടിയത്. കശ്മീര്‍ താഴ്വരയിലേക്ക് താമസം മാറ്റിയ ഇവര്‍ക്ക് ഐ.എസ്.ഐ.എസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് സൂചന.
അതേസമയം, പോലീസ് ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. ഇവരെ രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെ രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറുമെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും കശ്മീര്‍ റേഞ്ച് ഐ.ജി മനീര്‍ ഖാന് അറിയിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments