ജയ്പൂര്‍: ഗുരുഗ്രാമില്‍ സ്‌കൂള്‍ ബസ് ആക്രമിച്ചത് തങ്ങളല്ലെന്നും പത്മാവദ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ സ്‌കൂള്‍ ബസ് ആക്രമിച്ചത് സഞ്ജയ് ലീല ബന്‍സാലിയും അദ്ദേഹത്തിന്റെ അനുയായികളുമാണെന്നും വ്യക്തമാക്കി ശ്രീ രജ്പുത് കര്‍ണിസേന നേതാവ് ലോകേന്ദ്ര സിംഗ് കല്‍വി.
അതേസമയം, ഗുരുഗ്രാമിലെ ആക്രമണവുമായി ബന്ധപ്പെട്ട് 18 കര്‍ണിസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഹരിയാന സര്‍ക്കാര്‍ ബസ് ആക്രമിച്ചതും സ്‌കൂള്‍ ബസിന് കല്ലെറിഞ്ഞ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പരുക്കേല്‍പ്പിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ബുധനാഴ്ചയാണ് ഗുരുഗ്രാമില്‍ സ്‌കൂള്‍ ബസ് ആക്രമിക്കപ്പെട്ടത്.
എന്നാല്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഞങ്ങളുടെ പ്രതിഛായ തകര്‍ക്കാനാണ് ശ്രമം. സംഭവത്തില്‍ ഏതുതരം അന്വേഷണവും നേരിടാന്‍ കര്‍ണിസേന തയ്യാറാണ്. അത് ജുഡീഷ്യലോ സി.ബി.ഐ അന്വേഷണമോ ആയിക്കോട്ടെ. നിഷ്‌കളങ്ക കുട്ടികളെ ആക്രമിക്കുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിയില്ല. രജ്പുത്രര്‍ അത്തരം ആക്രമണങ്ങള്‍ നടത്തില്ല. ഒരു ഹിന്ദുവിനോ ഇത്തരം പ്രവര്‍ത്തി കഴിയില്ല. ബന്‍സാലിയും അയാളുടെ അനുയായികളും തയ്യാറാക്കിയ പദ്ധതിയാണ് ആക്രമണത്തിനു പിന്നിലെന്നും ലോകേന്ദ്ര സിംഗ് ആരോപിച്ചു.
Post Your Comments