പരമ്പരാഗതമായി തയ്യാറാക്കുന്ന ഒരു വിഭവമാണ് കരാഞ്ചി.ഉള്ളില്‍ മധുരമുള്ള ഫില്ലിംഗ് വച്ച് പൊരിച്ചെടുക്കുന്നതാണിത്. ഫില്ലിങ്ങില്‍ മാത്രമാണ് വ്യത്യാസം.തെക്കേ ഇന്ത്യയില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത ഫില്ലിങ്ങുപയോഗിക്കുന്നു.ഇതിനെ കാജിക്കായല്ലൂ അഥവാ കര്‍ജിക്കായി എന്ന് വിളിക്കുന്നു. മാവ / ഖോയ ഗുജിയ പുറത്തു ക്രിസ്പി ആയിരിക്കും. അകത്തു സൂചി,പഞ്ചസാര,ഉണക്കപ്പഴങ്ങള്‍ ,ഖോയ എന്നിവ ചേര്‍ന്ന കൂട്ടായിരിക്കും വച്ചിരിക്കുക.ഇത് തയ്യാറാക്കാന്‍ അധികം സമയമെടുക്കും. മാവു കുഴയ്ക്കുന്നത് ശരിയായ അളവിലായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആവശ്യമായ സാധനങ്ങള്‍ :
നെയ്യ് – 5 ടീസ്പൂണ്‍
മൈദ – 2 കപ്പ് ഉപ്പ് – 1/2 ടീസ്പൂണ്‍
വെള്ളം – 1/2 കപ്പ്
റവ – 1/2 കപ്പ്
ഖോയ / മാവ് (പാല്‍ കുറുക്കിയെടുത്തത്) – 200 ഗ്രാം
കശുവണ്ടി – 1/2 കപ്പ് അരിഞ്ഞത്
ബദാം – 1/2 കപ്പ് അരിഞ്ഞത്
ഉണക്കമുന്തിരി – 15-18
പൊടിച്ച പഞ്ചസാര – 3/4 കപ്പ്
ഏലക്ക പൊടി – 1/2 ടേബിള്‍ സ്പൂണ്‍
പൊരിക്കാന്‍ വേണ്ട എണ്ണ
തയ്യാറാക്കുന്ന വിധം : ഒരു വലിയ ബൗളില്‍ മൈദ എടുത്തു അതിലേക്ക് 3 സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. നന്നായി കുഴച്ച ശേഷം 1 / 4 കപ്പ് വെള്ളം കുറേശ്ശ ഒഴിച്ച് മാവ് കുഴയ്ക്കുക. 2 -3 സ്പൂണ്‍ നെയ്യ് ഒഴിച്ച് വീണ്ടും നന്നായി കുഴയ്ക്കുക. നനവുള്ള ഒരു തുണി കൊണ്ട് മൂടി 30 മിനിറ്റ് വയ്ക്കുക. ഈ സമയം റവ ഒരു പാനില്‍ വച്ച് ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത ശേഷം തണുക്കാന്‍ വയ്ക്കുക. ഈ പാനിലേക്ക് ഖോയ ചേര്‍ക്കുക. അതിലേക്ക് അര സ്പൂണ്‍ നെയ്യ് ചേര്‍ത്ത് നന്നായി ഇളക്കുക. ഖോയ വശങ്ങളില്‍ നിന്ന് വിട്ടുവരുന്നത് വരെ നന്നായി ഇളക്കുക. സ്‌ററൗവില്‍ നിന്ന് മാറ്റി തണുക്കാന്‍ വയ്ക്കുക. ചൂടായ പാനിലേക്ക് അര സ്പൂണ്‍ നെയ്യ് ഒഴിക്കുക. നുറുക്കിയ കശുവണ്ടി,ബദാം ,കിസ്മിസ് എന്നിവ ചേര്‍ക്കുക. ഉണങ്ങിയ പഴങ്ങള്‍ നന്നായി നന്നായി വറുക്കുക. സ്‌ററൗ ഓഫ് ചെയ്തു തണുക്കാന്‍ വയ്ക്കുക. ഒരു പാത്രത്തില്‍ തണുത്ത ഖോയ എടുത്തു അതിലേക്ക് വറുത്ത സൂചി ചേര്‍ക്കുക . അതിലേക്ക് ഉണക്കപഴങ്ങളും ഏലക്കായും ചേര്‍ക്കുക.പഞ്ചസാര ചേര്‍ക്കുന്നതിന് മുന്‍പ് എല്ലാം നന്നായി തണുത്തുവെന്ന് ഉറപ്പാക്കുക. പൊടിച്ച പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ കൈയില്‍ എണ്ണ പുരട്ടുക. കുറച്ചു മാവ് കയ്യിലെടുത്തു പേട ഉരുട്ടുന്നതുപോലെ റോള്‍ ചെയ്യുക. പൂരി പോലെ മാവു പരത്തുക. കരാഞ്ചി മൗള്‍ഡില്‍ എണ്ണ പുരട്ടുക. പൂരി പോലെ പരത്തിയത് അവിടെ വയ്ക്കുക. ഖോയ മിശ്രിതം നടുക്ക് വച്ച് വശങ്ങള്‍ അല്പം വെള്ളം നനച്ചു സീല്‍ ചെയ്യുക. 2 അച്ച് അടച്ചു വശങ്ങള്‍ അമര്‍ത്തുക. ബാക്കി വന്ന മാവ് മാറ്റുക. ഒന്ന് കൂടി വശങ്ങളില്‍ അമര്‍ത്തിയ ശേഷം കരാഞ്ചി അച്ചില്‍ നിന്നും പുറത്തെടുക്കുക. കരാഞ്ചി ഒരു തുണികൊണ്ട് മൂടുക. ഈ സമയം പാനില്‍ എണ്ണ ചൂടാക്കാന്‍ വയ്ക്കുക. എണ്ണ ചൂടായോ എന്നറിയാന്‍ അല്പം മാവ് എണ്ണയിലേക്കിടുക. അത് പൊങ്ങിക്കിടക്കുകയാണെങ്കില്‍ എണ്ണ ചൂടായി എന്ന് മനസിലാക്കാം. ഓരോ കരാഞ്ചിയായി ഇട്ട് ഇടത്തരം തീയില്‍ പൊരിക്കുക. ചെറിയ ബ്രൗണ്‍ നിറമാകുമ്പോള്‍ മറിച്ചിടുക.ഓരോ കരാഞ്ചിയും 10 -15 മിനിറ്റ് വേകാനായി എടുക്കും. തയ്യാറായിക്കഴിഞ്ഞാല്‍ പാത്രത്തിലേക്ക് മാറ്റുക.
Post Your Comments