Latest NewsNewsFootballSports

പേര് വിളിക്കാന്‍ ബുദ്ധിമുട്ട്, ബ്ലാസ്റ്റേഴ്‌സിന്റെ പുത്തന്‍ താരത്തിന് ബാലേട്ടന്‍ എന്ന് പേരിട്ട് ആരാധകര്‍

കൊച്ചി: ബ്ലാസ്റ്റേഴ്‌സ് താരങ്ങളോടുള്ള ആരാധകരുടെ സ്‌നേഹം ഐഎസ്എല്ലില്‍ പാട്ടാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ക്ക് വിളിപ്പേരിടാനും ആരാധകര്‍ മടിക്കാറില്ല. ഇയന്‍ ഹ്യൂമിനെ ഹ്യൂമേട്ടനാക്കിയതും ഹ്യൂം പാപ്പാനാക്കിയതും ഈ ആരാധകരാണ്. ഹ്യൂമിന് പുറമെ ഹോസുട്ടന്‍, കോപ്പലാശാന്‍, ഡൂഡ്, വല്യേട്ടന്‍ എന്നിങ്ങനെ നിരവധി മലയാളികരിച്ച പേരുകളാണ് ഓരോ താരങ്ങള്‍ക്കും മഞ്ഞപ്പട നല്‍കിയിട്ടുള്ളത്.

പുതിയതായി ബ്ലാസ്റ്റേഴ്സിലെത്തിയ ഐസ്ലന്റ് താരം ഗുഡയോണ്‍ ബാള്‍ഡ്വില്‍സണും ആരാധകര്‍ പേരിട്ടിട്ടുണ്ട്. വിളിക്കാന്‍ വളരെയധികം ബുദ്ധിമുടുള്ള പേരുള്ള താരത്തിനിട്ടിരിക്കുന്നത് ബാലേട്ടന്‍ എന്ന പേരാണ്.
സാമൂഹ്യ മാധ്യമങ്ങളില്‍ താരത്തിന്റെ പേരു ഹിറ്റായിക്കൊണ്ടിരിക്കയാണ്.

റിലീസ് ചെയ്ത സിഫ്നിയോസിനു പകരക്കാരനായാണ് ബാള്‍ഡ്വില്‍സണ്‍ ടീമിലെത്തിയത്. ഇനി ഡല്‍ഹിക്കെതിരായ മത്സരത്തിന് താരം ഇറങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക സോഷ്്യല്‍ മീഡിയ പേജുകളിലൂടെ പുതിയ താരത്തിന്റെ വരവ് ഇതിനോടം പ്രഖ്യാപിച്ചു കഴിഞ്ഞു.

shortlink

Post Your Comments


Back to top button