![](/wp-content/uploads/2018/01/isl-5.jpg)
ബംഗളുരു: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ചിരിക്കുകയാണ് ബംഗളൂരു എഫ്‌സി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബംഗളൂരുവിന്റെ ജയം. ജയത്തോടെ 12 മത്സരങ്ങളില്‍ നിന്നും 24 പോയിന്റുമായി ബംഗളൂരു എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
14-ാം മിനിറ്റില്‍തന്നെ ആരാധകരെ ആവേശത്തിലാക്കി ജുവാനന്‍ ബംഗളൂരുവിനായി ഗോള്‍ നേടി. എഡു ഗാര്‍ഷ്യയുടെ പാസ് ജുവാനന്‍ ഗോളാക്കി മാറ്റുകയായിരുന്നു. എന്നാല്‍ ഒന്നാം പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് സമനില കണ്ടെത്തി. ഡൗംഗലിനെ സുഭാശിഷ് ബോസ് ബോക്‌സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് മാഴ്‌സീന്യോ നോര്‍ത്ത് ഈസ്റ്റിനു സമനില നേടിക്കൊടുത്തു.
എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ബംഗളൂരു 51-ാം മിനിറ്റില്‍ വിജയഗോള്‍ കണ്ടെത്തി. നായകന്‍ സുനില്‍ ഛേത്രിയാണ് വിജയഗോള്‍ നേടിയത്. ഹര്‍മന്‍ജോത് ഖബ്രയുടെ പാസാണ് ഛേത്രി ഗോളാക്കിയത്.
Post Your Comments