ദിസ്പുർ: കുഞ്ഞുങ്ങൾ പരസ്പരം മാറിപ്പോയ സംഭവത്തിൽ അപൂർവമായ നിർദേശവുമായി കോടതി. പതിനെട്ട് വയസ്സാകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണമെന്ന് കുട്ടികൾക്ക് തന്നെ തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. 2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ ഒരു ബോഡോ കുടംബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച കുട്ടികളാണ് പരസ്പരം മാറിപ്പോയത്.
ഡിഎന്‍എ ടെസ്റ്റിനും മറ്റ് അന്വേഷണങ്ങള്‍ക്കുമൊടുവില്‍ അടുത്തിടെ കുട്ടികളെ പരസ്പരം കൈമാറാൻ തീരുമാനമെടുത്തെങ്കിലും ഇത്രനാളും സ്നേഹിച്ച കുഞ്ഞിനെ ഒപ്പം നിര്‍ത്തി സ്വന്തം കുഞ്ഞിനെ വിട്ടു കൊടുക്കാനായിരുന്നു ഇരുകുടുംബങ്ങളും തീരുമാനിച്ചത്. തുടർന്ന് കോടതിയെ സമീപിക്കുകയും ജീവിത കാലം മുഴുവന്‍ കുട്ടികളെ തങ്ങളോടൊപ്പം കഴിയാന്‍ ബഹുമാനപ്പെട്ട കോടതി അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments