Latest NewsNewsInternational

പത്താം വയസ്സില്‍ 190.5 കിലോ തൂക്കവുമായി ലോക റെക്കോര്‍ഡിട്ട ആര്യയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

ഇന്‍ഡോനേഷ്യ: ലോകത്തെ ഏറ്റവും ഭാരമേറിയ കുട്ടിയെന്ന റെക്കോര്‍ഡിന് ഉടമയാണ് ആര്യ പെര്‍മന. 10 വയസ്സില്‍ 190.5 കിലോയായിരുന്നു ആര്യയുടെ തൂക്കം. എന്നാല്‍ കിടക്കയില്‍ നിന്ന് സ്വയം എഴുന്നേല്‍ക്കാന്‍ പോലുമാകാതെ ഉഴലുകയായിരുന്നു ആര്യ. തന്റെ പ്രായത്തിലുള്ളവര്‍ കുസൃതിയോടെ തുള്ളിത്തുടിക്കുമ്പോള്‍ ആര്യ നടക്കാന്‍ പോലും പ്രയാസപ്പെട്ട് കിടക്കയില്‍ കഴിച്ചുകൂട്ടുകയായിരുന്നു. കിടക്കയായിരുന്നു ആര്യയുടെ ലോകം.

മൊബൈലിലും മറ്റും കളികളിലേര്‍പ്പെടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാതെ വീടിനുള്ളില്‍ അവന്‍ തളയ്ക്കപ്പെട്ടു. പൊണ്ണത്തടി കാരണം സ്‌കൂളില്‍ പോകാന്‍ സാധിച്ചതുമില്ല. ഒടുവില്‍ ഈ വിഷമ സന്ധിയില്‍ നിന്ന് പരിഹാരം കാണാന്‍ ഭാരം കുറയ്ക്കാനുള്ള കഠിന ശ്രമങ്ങള്‍ക്ക് ആര്യ വിധേയനായി.

ഒരു ഡയറ്റീഷ്യന്റെ ഉപദേശപ്രകാരം ചികിത്സാ വിധികള്‍ പിന്‍തുടര്‍ന്നു. ബാര്യാട്രിക് ശസ്ത്രക്രിയയ്ക്കും വിധേയനായി. അങ്ങനെ 76 കിലോ കുറയ്ക്കാന്‍ ആര്യയ്ക്ക് സാധിച്ചു. 12 കാരനായ ആര്യയ്ക്കിപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനാകും. ഫുട്ബോളും ബാഡ്മിന്റണും ആര്യ സ്ഥിരമായി കളിക്കാറുണ്ട്.ദിവസേന രണ്ട് കിലോമീറ്റര്‍ ഓടും. സ്‌കൂളില്‍ പോകാനും സാധിക്കുന്നു.

മകനിലുണ്ടായ ഈ മാറ്റത്തില്‍ ആര്യയുടെ മാതാപിതാക്കളായ റോകയ്യാ സോമന്ത്രിയും ആഡെ സോമന്ത്രിയും ഏറെ സന്തോഷത്തിലാണ്. വണ്ണം കുറയ്ക്കാന്‍ ഇനിയൊരു ശസ്ത്രക്രിയകൂടി ആര്യയ്ക്ക് നടത്തേണ്ടതുണ്ട്. ആര്യ ചെറുപ്പം മുതലേ വാരിവലിച്ച് ഭക്ഷണം കഴിക്കുമായിരുന്നു. മുതിര്‍ന്ന രണ്ടാളുകള്‍ക്ക് ആവശ്യമായ ഭക്ഷണം ഒരു നേരം ആര്യ അകത്താക്കും. ഇതോടെ വയസ്സുകൂടുന്നതിന് അനുസരിച്ച് ഭാരമേറി വരികയും പത്താം വയസ്സില്‍ റെക്കോര്‍ഡ് തൂക്കമായ 190.5 ല്‍ എത്തുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button