Latest NewsNewsInternational

ആണവമിസൈല്‍ ഭീഷണിയില്‍ ഭയന്ന് ജനങ്ങള്‍ : 25 കിലോമീറ്റര്‍ പരിധിയില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന റേഡിയേഷനുകള്‍ : കിലോമീറ്ററുകളോളം നീളുന്ന തീഗോളവും

ഹവായ് : ആണവമിസൈല്‍ ഭീഷണിയില്‍ ഭയന്ന് ജനങ്ങള്‍. തലയ്ക്ക് മുകളില്‍ ഏത് നിമിഷവും തീഗോളം ഉണ്ടാകുമെന്ന ഭയത്തിലാണ് അമേരിക്കയിലെ ജനങ്ങള്‍. ഉത്തരകൊറിയന്‍ മിസൈല്‍ ഹവായില്‍ പതിച്ചാല്‍ എന്ത് സംഭവിക്കും? നിമിഷ നേരത്തിനുള്ളില്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും?. ഇപ്പോള്‍ ഈ ചോദ്യമാണ് അമേരിക്കന്‍ ജനതയുടെ മനസില്‍.

ജനുവരി 13നുണ്ടായ ആ ബാലിസ്റ്റിക് മിസൈല്‍ മുന്നറിയിപ്പിന്റെ ഭീതി ഇപ്പോഴും അമേരിക്കക്കാരില്‍ നിന്നും വിട്ടുമാറിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കേണ്ടതിന്റെ ആവശ്യകത കൂടി സംഭവം ഓര്‍മിപ്പിക്കുന്നുണ്ട്. ഹവായ് തലസ്ഥാനമായ ഹൊനോലുലുവില്‍ എത്താന്‍ ശേഷിയുള്ള മിസൈല്‍ ഉത്തരകൊറിയ വികസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വികസിപ്പിച്ചെടുത്ത ഈ ബാലിസ്റ്റിക് മിസൈലിന് 200 കിലോ ടണ്‍ സ്ഫോടക വസ്തുക്കള്‍ വഹിക്കാനാകും. ഏകദേശം 2000 അടി ഉയരത്തില്‍ വെച്ച് മിസൈല്‍ പൊട്ടിത്തെറിച്ചാല്‍ ഒറ്റയടിക്ക് 1.50 ലക്ഷം പേര്‍ക്ക് മരണം സംഭവിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പരിക്കേല്‍ക്കുന്നവരുടെ എണ്ണം 1.73 ലക്ഷം കവിയും.

അരക്കിലോമീറ്റര്‍ വ്യാസമുള്ള തീഗോളമാണ് ഉത്തരകൊറിയന്‍ മിസൈല്‍ ഹവായുടെ ആകാശത്തില്‍ ഉണ്ടാകുക. അതിനേക്കാള്‍ ഭീകരമായിരിക്കും മിസൈല്‍ സൃഷ്ടിക്കുന്ന അപകടകാരിയായ റേഡിയേഷനുകള്‍. മിസൈല്‍ പതിക്കുന്ന പ്രദേശത്തു നിന്നും കുറഞ്ഞത് രണ്ട് കിലോമീറ്റര്‍ ദൂരം റേഡിയേഷനുകള്‍ നാശം വിതയ്ക്കും. ശരീരം പൊള്ളിക്കുന്ന റേഡിയേഷന്റെ വ്യാസം 6.25 കിലോമീറ്റര്‍ വരെ വരും.

മറ്റുപലകാരണങ്ങളെക്കൊണ്ട് മിസൈലാക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കൂടുതല്‍ ഭീകരമായേക്കാം. പര്‍വ്വതങ്ങളില്‍ തട്ടി സ്ഫോടനം വീണ്ടും പ്രതിഫലിച്ചാല്‍ മിസൈല്‍ പതിച്ച കേന്ദ്രത്തില്‍ കൂടുതല്‍ നാശത്തിന് കാരണമാകും. ഹവായിലെ ഹവായ് ഹോണോലുലു മേഖലയിലെ ഭൂരിഭാഗം വീടുകളും മരത്തില്‍ നിര്‍മിച്ചവയാണ്. ഇത് സ്ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന തീപിടുത്തത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കും.

അര്‍ബുദബാധക്ക് കാരണമാകുന്ന അപകടകാരിയായ റേഡിയേഷനുകള്‍ ആഴ്ചകളോളം പ്രദേശത്ത് നിലനില്‍ക്കും. പ്രദേശത്തെ വെള്ളവും ഭക്ഷണസാധനങ്ങളുമെല്ലാം ആണവമിസൈല്‍ ആക്രമണത്തിന്റെ ഫലമായി ഉപയോഗശൂന്യമാകുമെന്നും ഡിഫെന്‍സ് വണ്‍ വെബ്സൈറ്റ് മുന്നറിയിപ്പ് നല്‍കുന്നു.

ആണവാക്രമണ ഭീതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരമാവധി ജനങ്ങള്‍ക്ക് ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ ബോധവല്‍ക്കരണം നല്‍കുകയാണ് അത്യാഹിതങ്ങള്‍ കുറക്കാനുള്ള ഒരുമാര്‍ഗ്ഗം. കോണ്‍ക്രീറ്റ് ആവരണം പരമാവധിയുള്ള പ്രദേശത്തേക്ക് നീങ്ങുകയെന്നതാണ് ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗമായി കരുതപ്പെടുന്നത്. വീടുകളിലെ ബേസ്മെന്റും ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളുമെല്ലാം ജനങ്ങളുടെ അഭയകേന്ദ്രമായി മാറിയേക്കാം. അപ്പാര്‍ട്ട്മെന്റുകളിലോ വലിയ കെട്ടിടങ്ങളിലോ ആണെങ്കില്‍ കെട്ടിടത്തിന്റെ നടുവിലേക്ക് നീങ്ങി നില്‍ക്കണമെന്നതാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ജനലുകളില്‍ നിന്നും പരമാവധി അകലം പാലിക്കുന്നത് അപകടസാധ്യത കുറക്കുമെന്നും കരുതപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button