KeralaLatest NewsNews

വിവാഹ സമയം വരന്‍ മുങ്ങി: ഒടുവില്‍ കല്യാണം കൂടാനെത്തിയയാള്‍ വരനായി; സിനിമാക്കഥ പോലെ വിഴിഞ്ഞത്തൊരു കല്യാണം

തിരുവനന്തപുരം•തന്റെ ബന്ധുവായ ബിജിമോളുടെ വിവാഹംകൂടാൻ എത്തിയതായിരുന്നു അനീഷ്. എന്നാൽ താൻ വിവാഹവേഷം അണിയേണ്ടിവരുമെന്ന് അനീഷ് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. കല്യാണം ഗംഭീരമാക്കാനുള്ള തിരക്കിലായിരുന്നു അനീഷും കൂട്ടുകാരും.വിവാഹത്തിനായി സര്‍വാഭരണ വിഭൂഷിതയായി പെണ്‍കുട്ടി കല്യാണമണ്ഡപത്തിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും വരനെ കാണാഞ്ഞപ്പോള്‍ വീട്ടുകാര്‍ ആകെ പരിഭ്രാന്തരായി. വിവാഹ സമയമായിട്ടും വരനെ കണ്ടെത്താനായില്ല. ഇതോടെ വീട്ടുകാർ നട്ടംതിരിഞ്ഞു. ആർക്കും വരനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഒടുവിൽ വരൻ മുങ്ങിയതാണെന്ന് തിരിച്ചറിഞ്ഞു. അപ്പോഴേക്കും മുഹൂർത്തവും കഴിഞ്ഞു.

മീനത്തിൽ താലികെട്ട് എന്ന സിനിമയിൽ സംഭവിച്ചതുതന്നെ ഇവിടേയും സംഭവിച്ചു. വീട്ടുകാർ അതേ കല്യാണവേദിയിൽ തന്നെ കല്യാണം നടത്തി വരനായത് അനീഷും. കല്യാണപ്പെണ്ണിന്റെ ബന്ധുകൂടിയായ അനീഷിനോട് വധുവിന്റെ മാതാപിതാക്കൾ കാര്യം പറഞ്ഞപ്പോൾ അനീഷ് വിസമ്മതിച്ചില്ല. വധുവിനും സമ്മതം. അതോടെ സിനിമകഥകളെ വെല്ലുന്ന സംഭവങ്ങളാണ് വിഴിഞ്ഞത്തെ പെരിങ്ങമല ശ്രീനാരായണ ജയന്തി വിവാഹ മണ്ഡപത്തിൽ അരങ്ങേറിയത്

വിചാരിക്കാത്ത നേരത്ത് തന്റെ കല്യാണം നടന്നതിന്റെ അമ്പരപ്പിലാണ് അനീഷ്.എങ്കിലും ഒരു കുടുംബത്തിന്റെ അഭിമാനം കത്തതിന്റെ അഭിമാനവുമുണ്ട്. കല്യാണത്തിനെത്തിയവരുടെ മുന്നിൽ ഒരു കുടുംബത്തിന്റെ മാനം കാക്കുകയായിരുന്നു അനീഷ്.ഒപ്പം ഒരു പെൺകുട്ടിയുടെ ജീവിതം ഒപ്പം ചേർത്തുപിടിച്ചു.കുട്ടുകാരോട് താൻ വിവാഹിതനായെന്ന് പറയുന്ന തിരക്കിലാണ് അനീഷിപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button