KeralaLatest NewsNews

സ്വരലയ പുരസ്‌കാരം വിശാല്‍ ഭരദ്വാജിനും ബിച്ചു തിരുമലയ്ക്ക്

തിരുവനന്തപുരം: 2017ലെ സ്വരലയ-കൈരളി- യേശുദാസ് അവാര്‍ഡിന് പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ് അര്‍ഹനായി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രമുഖ ഗാനരചയിതാവ് ബിച്ചു തിരുമലയ്ക്ക് നല്‍കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് നടക്കുന്ന അവാര്‍ഡ്നൈറ്റില്‍ വിതരണം ചെയ്യുമെന്ന് മുന്‍ മന്ത്രി എം.എ.ബേബി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ബേബി അദ്ധ്യക്ഷനായ ജൂറിയില്‍ എം.ജയചന്ദ്രന്‍, കവി പ്രഭാവര്‍മ്മ, ലെനിന്‍ രാജേന്ദ്രന്‍, അബ്രദിത ബാനര്‍ജി, സ്വരലയ ചെയര്‍മാന്‍ ജി.രാജ്മോഹന്‍ എന്നിവരുമുണ്ടായിരുന്നു. ഡോ.കെ.ജെ. യേശുദാസ് അവാര്‍ഡ് സമ്മാനിക്കുമെന്ന് സ്വരലയ സെക്രട്ടറി ജനറല്‍ ഇ.എം.നജീബ്, കൈരളി ടി.വി സീനിയര്‍ ഡയറക്ടര്‍ (ഫിനാന്‍സ്) വെങ്കിട്ടരാമനും അറിയിച്ചു.

 

shortlink

Post Your Comments


Back to top button