Music AlbumsMusicEntertainment

നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ മഹാന്മാർക്കായി ഈ സംഗീതം

1950 ജനുവരി 26നാണ് ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് ഒരു ജനാധിപത്യ ഭരണക്രമത്തിലേക്ക് ഇന്ത്യ മാറിയത്. ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്. 1947 മുതല്‍ 1950 വരെയുള്ള കാലയളവില്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവാണ് ഇന്ത്യാ രാജ്യത്തിന്‍റെ തലപ്പത്ത് ഉണ്ടായിരുന്നത്. 1950 ജനുവരി 26 നാണ് ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടത്.
ഈ ദിനത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് എല്ലാവർഷവും തലസ്ഥാനമായ ഡല്‍‌ഹിയില്‍ വര്‍ണ്ണ ശബളമായ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാന തലസ്ഥാനങ്ങളിലും റിപബ്ലിക് ദിനാഘോഷങ്ങള്‍ കൊണ്ടാടാറുണ്ട്. സംസ്ഥാന ഗവര്‍ണ്ണര്‍മാരാണ് പതാക ഉയര്‍ത്തുന്നത്. അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന മുഖ്യമന്ത്രിയാകും പതാക ഉയർത്തുക.രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ
കെ സ് ചിത്ര പാടിയ ഒരു ദേശഭക്തി ഗാനം ആസ്വദിച്ച് നമ്മുക്കും ആഘോഷങ്ങളിൽ പങ്കു ചേരാം.

shortlink

Post Your Comments


Back to top button