Latest NewsCricketSports

ട്വന്റി20യില്‍ മറ്റൊരു ടീമിനും സ്വന്തമാക്കാനാകാത്ത റെക്കോര്‍ഡ് സ്വന്തമാക്കി പാക്കിസ്ഥാന്‍

ഔക്ക്‌ലാന്‍ഡ്: ന്യൂസിലാണ്ടിനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന് ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് ന്ഷ്ടത്തില്‍ 201 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാണ്ട് 18.3 ഓവറില്‍ 153 റണ്‍സിന് പുറത്തായി. 48 റണ്‍സിന്റെ ജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്.

മത്സരത്തിലൂടെ മറ്റൊരു ടീമിനും നേടാനാകാത്ത അപൂര്‍വ നേട്ടവും പാക്കിസ്ഥാന്‍ സ്വന്തമാക്കി. ട്വന്റി20യില്‍ ഒരു ടീമിനായി ബാറ്റ് ചെയ്ത ആദ്യ നാല് പേര്‍ 40 റണ്‍സ് പിന്നിട്ട റെക്കോര്‍ഡാണ് പാക്കിസ്ഥാന്‍ നേടിയത്. ഫഖാര്‍ സമാന്‍ 50, അബമ്മദ് ഷെഹ്‌സാദ് 44, ബാബര്‍ അസം 50, സര്‍ഫ്രാസ് അഹമ്മഗ് 41 റണ്‍സ് നേടി.

നേരത്തെ ഏകദിന പരമ്പരയിലെ അഞ്ച് മത്സരങ്ങളും പാക്കിസ്ഥാന്‍ ന്യൂസിലണ്ടിനോട് തോറ്റിരുന്നു. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലും പാക്കിസ്ഥാന് തോല്‍വിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button