ഭക്ഷണം കഴിക്കുമ്പോള്‍ ഏത് രുചിയും ആവശ്യത്തിന് മാത്രം കഴിക്കാന്‍ ശ്രമിക്കുക. ഒരു കാരണവശാലും മധുരം കൂടുതല്‍ കഴിക്കുന്നതിനോ എരിവ് കൂടുതല്‍ കഴിക്കുന്നതിനോ ശ്രമിക്കരുത്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വ്യായാമമില്ലാത്തത്, കൃത്യമല്ലാത്ത ഉറക്കവും എല്ലാം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പാരമ്പര്യവും പ്രമേഹത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. പാരമ്പര്യമായി ആര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ അത് നിങ്ങളിലേക്ക് പകര്‍ന്ന് കിട്ടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കാവുന്നതാണ്. പുരുഷന്‍മാര്‍ ദിവസവും 38 ഗ്രാം എങ്കിലും ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളാകട്ടെ 25 ഗ്രാം ഫൈബര്‍ ദിവസവും ശീലമാക്കണം. നിങ്ങളുടെ ഡയറ്റില്‍ സ്ഥിരമായി ഫൈബര്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പ്രമേഹത്തെ പിന്നെ മഷിയിട്ട് നോക്കിയാല്‍ പോലും കാ ണാത്ത വിധത്തില്‍ ഇല്ലാതാക്കുന്നു.
read also: പ്രമേഹമുള്ളവരും അമതിവണ്ണമുള്ളവരും ഇതൊന്നും ജ്യൂസാക്കി കുടിക്കരുത്; അപകടം പതിയിരിക്കുന്നതിങ്ങനെ
ഒരിക്കലും ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കരുത്. ശരീരത്തിനാവശ്യമായ വെള്ളം ധാരാളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. മാത്രമല്ല നിര്‍ജ്ജലീകരണം സംഭവിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. മദ്യപാനം, കാപ്പി, എന്നിവ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു.
പലരിലും മാനസിക സമ്മര്‍ദ്ദം കൂടിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരിലാണ് മാനസിക സമ്മര്‍ദ്ദത്തിന്റെ തോത് വളരെയധികം കൂടുന്നത്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. മാനസിക സമ്മര്‍ദ്ദം കൂടുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മാനസിക സമ്മര്‍ദ്ദം പരമാവധി കുറച്ച് എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments