കാണ്‍പൂര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി ഐഐടി വിദ്യാര്‍ത്ഥിനിയുടെ പരാതി. സിതാന്‍ഷു എന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി. ഐഐടിയുടെ ഹോസ്റ്റലില്‍ വെച്ച് പലപ്രാവശ്യം ഇയാള്‍ പീഡിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കി.
ഐപിസി സെക്ഷന്‍ 376ഡി, 120ബി, 504, 506 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥന്റെ പേരും മറ്റ് വിവരങ്ങളും വിദ്യാര്‍ത്ഥിനി അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബിഹാറിലെ സരന്‍ ജില്ലയില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണിതെന്നും വിദ്യാര്‍ത്ഥിനി പോലീസില്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അറസ്റ്റ് നടന്നിട്ടില്ലെന്നും പോലീസി വ്യക്തമാക്കി.
പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി മൊഴിയെടുക്കും. വിദ്യാര്‍ത്ഥിനി ഫേസ്ബുക്കിലൂടെ ഒരു വര്‍ഷം മുമ്പാണ് സിതാന്‍ഷുവിനെ പരിചയപ്പെടുന്നതെന്നത്. പിന്നീട് സോഷ്യല്‍ മീഡിയകളിലൂടെ ഇരുവരും കൂടുതല്‍ അടുത്തു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പ്രതി പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ഹോസ്റ്റലില്‍ എത്തി തുടരെ പീഡിപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
Post Your Comments