വെനീസ്: 4 കഷണം വറുത്ത മാംസവും ഒരു പൊരിച്ച മീനും ഒരു കുപ്പി വെള്ളവും കഴിച്ചതിന് ഹോട്ടലധികൃതര്‍ ബില്ലടിച്ചത് 1004 പൗണ്ട്. അതായത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 90658.03 രൂപ വരും. വെനീസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.സെന്റ് മാര്‍ക്സ് സ്ക്വയറിലെ ഡാ ലൂക്ക റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ജാപ്പനീസ് വിദ്യാര്‍ത്ഥികളാണ് ബില്ല് കണ്ട് നടുങ്ങിയത്.
4 പേരാണ് ഭക്ഷണം കഴിക്കാനെത്തിയത്. ഇവര്‍ 4 കഷണം വറുത്ത മാംസവും ഒരു പൊരിച്ച മീനും ഒരു കുപ്പിവെള്ളവുമാണ് ഓര്‍ഡര്‍ ചെയ്തത്. കഴിച്ചുകഴിഞ്ഞപ്പോള്‍ ബില്ലുമായി വെയ്റ്റര്‍ വന്നു. നോക്കുമ്പോള്‍ 1004 പൗണ്ട് എന്നാണ് കുറിച്ചിരിക്കുന്നത്. ബില്ലില്‍ രേഖപ്പെടുത്തിയ വന്‍തുക കണ്ട് ഹോട്ടല്‍ അധികൃതരെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു. ഇതോടെ ഇവരും ഹോട്ടലധികൃതരും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതിപ്പെട്ടു.
ഹോട്ടലിന്റെ തീവെട്ടിക്കൊള്ളയ്ക്കെതിരെ ഇവര്‍ വെനീസ് മേയര്‍ക്കും പരാതി നല്കി. സംഭവം പരിശോധിക്കാമെന്ന് മേയര്‍ ഉറപ്പുനല്‍കിയതായി വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. അതേസമയം ഇവര്‍ പണം കൈമാറിയ ശേഷമാണോ പരാതി നല്‍കിയതെന്ന കാര്യം വ്യക്തമല്ല.
Post Your Comments