Latest NewsKeralaNews

അപകീര്‍ത്തിയിലൂടെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത് തടയാന്‍ നിയമ ഭേദഗതി

തിരുവനന്തപുരം: അശ്ലീല കാര്യങ്ങള്‍ പ്രചരിപ്പിച്ച് ആളുകളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത് കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേതഗതി വരുത്തുന്നു. നിയമഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 292-ാം വകുപ്പ് ഭേദഗതി ചെയ്ത് 292-എ എന്ന വകുപ്പ് ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിയാണ് കരട് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ച് നടത്തുന്ന ബ്ലാക്ക്‌മെയിലിംഗ് തടയുന്നതിന് ഐപിസിയില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് 2009 ഓഗസ്റ്റില്‍ കേരള ഹൈക്കോടതി കേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

തമിഴ്‌നാട്ടിലും ഒഡീഷയിലും ഇത്തരത്തിലുള്ള നിയമഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. അശ്ലീല പ്രസിദ്ധീകരണത്തിനെതിരെ നടപടിയെടുക്കാന്‍ ഐപിസിയില്‍ നിലവില്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍ ബ്ലാക്ക്‌മെയിലിംഗിന് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് തടയാന്‍ നിലവിലുള്ള വ്യവസ്ഥകള്‍ പര്യാപ്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button