ഒരാൾ ജനിച്ച മാസത്തിന്റെ ഫലം, അയാളെ ഭാവിയിൽ ബാധിച്ചേയ്ക്കാവുന്ന അസുഖങ്ങളുടെ സൂചനയും നൽകുമെന്ന് ഒരു പുതിയ പഠനം വ്യക്തമാക്കുന്നു. അതായത് ജന്മമാസം അയാളെ ബാധിച്ചേയ്ക്കാവുന്ന അസുഖങ്ങളെ കുറിച്ചും വ്യക്തമാക്കും എന്ന് ചുരുക്കം.
കൊളമ്പിയ സർവ്വകലാശാലയിൽ നടന്ന ഒരു പഠനത്തിലാണ് ഒരു വ്യക്തി ജനിച്ച മാസവും അയാളുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് തെളിഞ്ഞിരിയ്ക്കുന്നത്.
മേയ് അല്ലെങ്കിൽ ജൂലായ് മാസത്തിൽ ജനിച്ച വ്യക്തികൾ ജീവിതകാലം മുഴുവൻ അസുഖങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കും എന്നാണ് പഠനം പറയുന്നത്. നവംബർ, ഡിസംബർ ചില സാധാരണവും അധികം പ്രശ്നങ്ങൾ ഇല്ലാത്തതുമായ അസുഖങ്ങൾ ചിലപ്പോൾ ഇവരെ ബുദ്ധിമുട്ടിച്ചേയ്ക്കാം, പക്ഷേ വളരെ ഭീകരമായ അസുഖങ്ങൾ ഇവരെ ബാധിയ്ക്കാനുള്ള സാധ്യതകൾ കുറവാണത്രേ. എന്നാൽ നിങ്ങൾ ജനിച്ചത് ഒക്ടോബറിലോ നവംബറിലോ ആണെങ്കിൽ എല്ലായിപ്പോഴും അസുഖത്താൽ ബുദ്ധിമുട്ടുന്ന ഒരാളായിരിക്കും.
ജൂൺ, ആഗസ്റ്റ്, ജനുവരി പഠനത്തിന്റെ അടിസ്ഥാനത്തിൽ 12 മാസങ്ങളിൽ ജൂൺ, ആഗസ്റ്റ്, ജനുവരി, ഡിസംബർ മാസങ്ങളിൽ ജനിച്ചവർ അസുഖങ്ങളിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടും. മാരകമായ അസുഖങ്ങളൊന്നും തന്നെ ഇവരെ ബാധിയ്ക്കില്ലത്രേ.
ഒക്ടോബർ, നവംബർ
എന്നാൽ ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ ജനിച്ചവർ നിരന്തരം അസുഖങ്ങളുടെ വലയത്തിലായിരിയ്ക്കും. ഇതു കൂടാതെ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് പിന്നെ ജൂലായ് മാസങ്ങളിൽ ജനിയ്ക്കുന്നവർക്ക് അസുഖങ്ങളെ കുറിച്ച് ആധി ഉണ്ടാകേണ്ട കാര്യമില്ലെന്നും പഠനം.
മാർച്ച്, ഏപ്രിൽ
വിവിധ അസുഖങ്ങളുടെ കാര്യം എടുത്താൽ മാർച്ച് അല്ലെങ്കിൽ ഏപ്രിലിൽ ജനിച്ചവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. എന്നാൽ ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾ നിരന്തരം ഉണ്ടാകാനുള്ള സാധ്യത അയാളുടെ ഉള്ളിലെ രോഗ പ്രതിരോധശേഷിയെ ആശ്രയിച്ചിരിക്കുമത്രേ.
ഹൃദ്രോഗങ്ങൾ ഡിസംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ജനിച്ചവർക്ക് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നും തന്നെ ബാധിയ്ക്കാൻ സാധ്യതയില്ല. പക്ഷേ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരന്തരം ബുദ്ധിമുട്ടിയ്ക്കും.ശ്വസന പ്രക്രിയയിലെ ബുദ്ധിമുട്ടുകൾ
ഒക്ടോബറിലും നവംബറിലും ജനിച്ചവർക്ക് ശ്വസനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ നിരന്തരം ഉണ്ടാകാം. ഇത്തരക്കാർക്ക് കുറച്ച് ജോലികൾ ചെയ്യുമ്പോൾ തന്നെ ശ്വാസം മുട്ടലും അതുമായി ബന്ധപ്പെട്ട മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഏറ്റവും അധികം അസുഖം ബാധിയ്ക്കുന്നവർ
കൊളമ്പിയ സർവ്വകലാശാലയിൽ നടന്ന പഠനത്തിൽ വളരെ പ്രധാനമായി വെളിവായ ഒരു വിഷയം, പ്രത്യേകിച്ച് തണുത്ത കാലാവസ്ഥയുള്ള സമയത്ത് ജനിച്ചവർക്ക് മറ്റ് മാസങ്ങളിൽ ജനിച്ചവരെ അപേക്ഷിച്ച്, അസുഖങ്ങൾ ഒഴിഞ്ഞ് ഒരു സമയം ഉണ്ടാകില്ല.
തണുപ്പ് കാലങ്ങളിൽ ജനിച്ചവർ
തണുപ്പ് അധികമുള്ള സമയത്ത് ജനിച്ചവരിൽ മാനസീകമായ അസുഖങ്ങൾക്കുള്ള സാധ്യത കൂടുതലാണത്രേ. സ്ത്രീകളിൽ ഗർഭസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിയ്ക്കും എന്ന് പഠനം വ്യക്തമാക്കുന്നു.
മാനസീക രോഗങ്ങൾ
ജൂലായ് മുതൽ ഡിസംബർ മാസങ്ങൾക്കിടയിൽ ജനിച്ചവരിൽ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്, ഇത്തരക്കാരിൽ നിന്ന് മാസസീകമായ അസുഖങ്ങളും അകലം പാലിയ്ക്കും.
അപകടകരമായ ഹൃദ്രോഗങ്ങൾ
പഠനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്ത് ഇന്ന് വരെ നടന്നിട്ടുള്ള മരണങ്ങളിൽ കൂടുതലും ഹൃദ്രോഗങ്ങൾ മൂലം സംഭവിച്ചിട്ടുള്ളവയാണ് അധികവും എന്നാണ്. ഹൃദ്രോഗം ജനുവരിയ്ക്കും ജൂണിനുമിടയിൽ ജനിച്ചവരിൽ ആണ് കൂടുതലായി കാണുന്നത്, മറ്റ് മാസങ്ങളിൽ ജനിച്ചവരെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഒരിക്കലും ബുദ്ധിമുട്ടിക്കാറില്ല.
ദീർഘകാലം ആയുസ്സുള്ളവർ
ജൂലായ് മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ജനിച്ചവർ കൂടുതൽ ആയുർ ദൈർഘ്യം ഉള്ളവരായി കണ്ടെത്തിയിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ ഒരു പ്രത്യേക മാസത്തിൽ ജനിച്ചവർക്ക് അസുഖവുമായി എന്താണ് ഇത്രയധികം ബന്ധം എന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. കാലാവസ്ഥയുടെ പ്രഭാവം പഠനത്തിന്റെ അടിസ്ഥാനത്തിൽ ഒരു കുഞ്ഞ് ജനിയ്ക്കുന്ന മാസത്തെ കാലാവസ്ഥയുടെ പ്രഭാവം ആ കുഞ്ഞിൽ കുറഞ്ഞത് 3 മാസത്തേയ്ക്കെങ്കിലും ഉണ്ടാകും എന്ന് പഠനം തെളിയിക്കുന്നു. ജനിച്ച മാസത്തെ കാലാവസ്ഥ തന്നെയാണ് ഭാവിയിൽ വ്യത്യസ്ഥ അസുഖങ്ങളെ ക്ഷണിച്ച് വരുത്തുന്നതെന്നും ഗവേഷകർ വ്യക്തമാക്കി.
Post Your Comments