ശ്രീനഗര്‍: പലതരത്തിലുള്ള സാഹസിക പ്രകടനങ്ങള്‍ നടത്തുകയും അത് പിന്നീട് ഫെയ്‌സ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഷെയര്‍ ചെയ്യുകയുമാണ് ഇന്ന് പലരുടെയും വിനോദം. ഇതില്‍ പലതും നമ്മള്‍ ആസ്വദിക്കാറുണ്ടെങ്കിലും ചിലത് തെറ്റായ രീതിയിലുള്ള സന്ദേശം തരുന്നവയാണ്. ചില സാഹസിക പ്രകടനങ്ങള്‍ അതിരുവിടുകയും അപകടത്തില്‍ കലാശിക്കുകയും ചെയ്യാറുണ്ട്.ഇത്തരത്തിൽ ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
റെയില്‍വേ പാളത്തിന്റെ മധ്യത്തില്‍ കമിഴ്ന്നു കിടക്കുന്നതാണ് വീഡിയോ. അടുത്ത നിമിഷം ട്രെയിൻ എത്തുന്നു. ട്രെയിൻ ഇയാള്‍ മുകളിലൂടെ കടന്നുപോകുമ്പോഴും യുവാവ് അവിടെത്തന്നെ കിടക്കുകയാണ്. പിന്നീട് വണ്ടി നീങ്ങിയതിന് ശേഷം വിജയിച്ചെന്ന മട്ടില്‍ യുവാവ് ചിരിച്ചുകൊണ്ടുവരുന്നതും വീഡിയോയില്‍ കാണാം.
There is something drastically wrong with this sort of adventure seeking. I can’t believe the stupidity of these young men. pic.twitter.com/83lLWanozR
— Omar Abdullah (@OmarAbdullah) January 23, 2018
സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിനാളുകളാണ് ഇത് പങ്കുവെച്ചത്. എന്നാല്‍, പ്രതീക്ഷിച്ചതിന് വിരുദ്ധ പ്രതികരണമാണ് ഇത് ഉണ്ടാക്കിയത്. രൂക്ഷവിമര്‍ശനവുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. അവിവേകം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇയാള്‍ക്കും സഹായിക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ആവശ്യം.
Post Your Comments