Latest NewsNewsSportsTennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; റോജര്‍ ഫെഡറര്‍ സെമിയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സെമിഫൈനലില്‍ എത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെയാണ് ഫെഡറര്‍ കീഴടക്കിയത്. നേരുട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ വിജയം.

7-6,6-3, 6-4 എന്ന സ്‌കോറില്‍ ആധികാരിക ജയത്തോടെയാണ് ഫെഡറര്‍ ആദ്യ നാലില്‍ ഇടം പിടിച്ചത്. നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് സെമിയിലെത്തിയ ദക്ഷിണ കൊറിയയുടെ ഹയോണ്‍ ചുംഗാണ് സെമിയില്‍ ഫെഡററിന്‍െ എതിരാളി.

shortlink

Post Your Comments


Back to top button