Latest NewsKeralaNews

പണിമുടക്ക് ആരംഭിച്ചു – കേരളം ഏതാണ്ട് നിശ്ചലം

തിരുവനന്തപുരം: കേരളത്തില്‍ പണിമുടക്ക് തുടങ്ങി. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. . കെഎസ്‌ആര്‍ടിസി ബസുകള്‍ പോലും നിരത്തിലിറങ്ങിയിട്ടില്ല. ഓട്ടോ ടാക്സികള്‍ക്ക് പുറമെ ചരക്കുലോറികളും സ്വകാര്യബസുകളും പണിമുടക്കില്‍ പങ്കെടുക്കും. സ്വകാര്യവാഹനങ്ങളെ തടയില്ലെന്ന് സമരസമിതി അറിയിച്ചു.

ടാക്സികള്‍ക്ക് പുറമെ സ്വകാര്യബസുകളും കെഎസ്‌ആര്‍ടിസി ബസുകളും പണിമുടക്കുന്നതോടെ പൊതുഗതാഗതം സ്തംഭിക്കും. എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാലയും ഇന്നത്തെ എഴുത്തു പരീക്ഷകള്‍ മാറ്റി. എന്നാല്‍ പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button