KeralaLatest NewsNews

മാണിയെ തിരികെ കൊണ്ടുവരാന്‍ കെപിസിസിയില്‍ സമവായം

തിരുവനന്തപുരം: കെഎം മാണിയെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാന്‍ കെപിസിസിയില്‍ സമവായം. ഇതിനായി മുതിര്‍ന്ന നേതാക്കള്‍ മാണിയുമായി ചര്‍ച്ച നടത്തും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് ഇതു സംബബന്ധിച്ച തീരുമാനമായത്.

നേരത്തെ മാണി പ്രതിയായ ബാര്‍ കോഴകേസ് വിജിലന്‍സ് അവസാനിപ്പിച്ചിരുന്നു. മാണി കോഴ വാങ്ങിയതിന് ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ ഇല്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.

അതേസമയം മാണി സിപിഎമ്മിലേക്ക് അടുക്കുന്നു എന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാണിയെ യുഡിഎഫിലേക്ക് തിരികെ കോണ്ടുവരാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ സമവായമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button