Latest NewsKeralaFootballNewsSports

മുന്‍ താരങ്ങളെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിക്കാന്‍ ജെയിംസിന്റെ നീക്കം; കാരണമിതാണ്

കൊച്ചി: മാര്‍ക് സിഫ്‌നിയോസും കെസിറോണ്‍ കിസിറ്റോയും മടങ്ങുന്ന ഒഴിവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലേക്ക് പരിഗണിക്കുന്നവരില്‍ മുന്‍ സീസണില്‍ കളിച്ച ചില താരങ്ങളും.ഇവരുമായി ആദ്യഘട്ട ചര്‍ച്ചകള്‍ തുടങ്ങിയതായാണ് ലഭ്യമാകുന്ന സൂചനകള്‍. കോച്ച് ഡേവിഡ് ജെയിംസിന്റെ മേല്‍നോട്ടത്തിലാണ് പുതിയ കളിക്കാര്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുന്നത്.

പുതിയ താരങ്ങളെ കൊണ്ടുവന്നാല്‍ തന്നെ ടീമുമായി ഇണങ്ങിച്ചേരാന്‍ താമസമെടുക്കും. ഇനിയുള്ള ആറു മത്സരങ്ങളിലും അനുകൂല ഫലങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ സ്ഥാനം ഉറപ്പിക്കാനാകു. പുതിയ താരങ്ങളെക്കാള്‍ മുന്‍വര്‍ഷങ്ങളില്‍ ടീമില്‍ കളിച്ച കളിക്കാരെ പരിഗണിക്കാന്‍ കാരണവും ഇതുതന്നെ. രണ്ടുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ലീഗില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുള്ളത് 14 പോയിന്റുകളാണ്. ഏഴാം സ്ഥാനത്തുള്ള മഞ്ഞപ്പടയുടെ അടുത്ത മത്സരം ഡെല്‍ഹി ഡൈനാമോസിന് എതിരെയാണ്. ശനിയാഴ്ച്ച നടക്കുന്ന ഈ മത്സരം കേരളത്തിന് നിര്‍ണായകമാണ്. ജയം തന്നെ സ്വന്തമാക്കാനായില്ലെങ്കില്‍ പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചേക്കുമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.

ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ അസിസ്റ്റന്റ് കോച്ച് കൂടിയായിരുന്ന റെനെ മ്യുളെന്‍സ്റ്റീനെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്തു നിന്നു നീക്കിയിരുന്നു. തുടര്‍ന്നാണ് മുന്‍ താരം കൂടിയായിരുന്ന ഡേവിഡ് ജെയിംസിനെ പരിശീലകനായി തിരിച്ചുവിളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button