Latest NewsFootballSports

ഐഎസ്എല്‍; ജംഷദ്പൂരിനെ മറികടന്ന് പൂനെ ഒന്നാമത്

പ്ലേ ഓഫ് ലക്ഷ്യം വച്ച് ഗ്രൗണ്ടില്‍ ഇറങ്ങിയ ജംഷദാപൂരിന് നിരാശ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജംഷദ്പൂരിനെ പൂനെ സിറ്റി തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടു നിന്നതിന് ശേഷമാണു ജംഷദ്പൂര്‍ തോല്‍വി വഴങ്ങിയത്.

പെനാല്‍റ്റി ബോക്‌സിലേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പൂനെ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്തും സാഹിലും പിഴവുവരുത്തിയപ്പോള്‍ പന്ത് ലഭിച്ച വെല്ലിങ്ടണ്‍ പ്രിയോരി ഗോളകുകയായിരുന്നു. 29-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.

രണ്ടാം പകുതിയില്‍ രണ്ടു മാറ്റങ്ങളുമായാണ് പൂനെ ഇറങ്ങിയത്. അതിന്റെ പ്രതിഫലമെന്നോണം മികച്ച പ്രകടനം പുറത്തെടുത്ത പൂനെ 62-ാം മിനിറ്റില്‍ ഗുര്‍തേജ് സിംഗിലൂടെ സമനില പിടിച്ചു. മാഴ്‌സെലോയുടെ കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെയാണ് ഗുര്‍തേജ് സിങ് സമനില ഗോള്‍ നേടിയത്. തുടര്‍ന്ന് 66-ാം മിനിറ്റില്‍ അല്‍ഫാറോയിലൂടെ പൂനെ ലീഡ് നേടി.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ സമനില നേടാനുള്ള വെല്ലിങ്ടന്റെ അവസരം ഗോള്‍ ലൈനില്‍ ആദില്‍ ഖാന്‍ തടഞ്ഞതോടെ തുടര്‍ച്ചയായ മൂന്ന് വിജയം എന്ന കോപ്പലശാന്റെ ശ്രമം അവസാനിക്കുകയായിരുന്നു. ജയത്തോടെ പൂനെ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ജംഷഡ്പൂര്‍ ഇപ്പോഴും അഞ്ചാം സ്ഥാനത്താണ്.

shortlink

Post Your Comments


Back to top button