Latest NewsIndiaNews

കാലിത്തീറ്റ കുംഭകോണം: ലാലുവിന് അഞ്ചു വര്‍ഷം തടവ്

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കൂട്ടുപ്രതിയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്രയ്ക്കും അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. ഇരുവരും അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. മുന്‍ ബിഹാര്‍ ചീഫ് സെക്രട്ടറി സജ്ജാല്‍ ചക്രവര്‍ത്തി ഉള്‍പ്പടെ 56 പ്രതികളാണ് കേസിലുള്ളത്. പണം പിന്‍വലിക്കല്‍ നടന്ന സിങ്ഭും ജില്ലയിലെ ജെപ്യൂട്ടി കമീഷണറായിരുന്നു സജ്ജാല്‍ .

കാലിത്തീറ്റ അഴിമതിയില്‍ ആറ് കേസുകളാണ് ലാലുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ട് ഈ വര്‍ഷം ആദ്യം ലാലുവിനെ ജയിലിലടച്ചിരുന്നു. 1992-93 കാലഘട്ടത്തില്‍ ചാലിബാസ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ അനധികൃതമായി പിന്‍വലിച്ചെന്നാണ് കേസ്. 900 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്. ആദ്യകേസില്‍ സുപ്രീംകോടതി ലാലുവിന് ജാമ്യം അനുവദിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലുവിന്‍റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈകോടതിയുടെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button