ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെയുള്ള പ്രസംഗത്തെ പിന്തുണച്ച് ചൈന. ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ച്യൂങ് സാമ്പത്തിക സംരക്ഷണ വാദത്തിനെതിരേ ഒരുമിച്ച് പോരാടാമെന്നും ആഗോളവത്കരണം ശക്തിപ്പെടുത്താന്‍ കൈകോര്‍ക്കാമെന്നും പറഞ്ഞു.
ചൈനയ്ക്ക് ഇന്ത്യയ്ക്കൊപ്പം മാത്രമല്ല സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെ നിലപാടെടുക്കുന്ന എല്ലാ രാജ്യങ്ങളുമായും കൈകോര്‍ക്കാന്‍ താല്‍പ്പര്യമുണ്ട്. മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.
സാമ്പത്തിക സംരക്ഷണവാദവും സ്വന്തം കാര്യം മാത്രം നോക്കുന്ന സാമ്പത്തിക നയങ്ങളും ഭീകരതയെയും കാലാവസ്ഥാ വ്യതിയാനത്തെയും പോലെ അപകടകരമാണെന്ന് കഴിഞ്ഞ ദിവസം ദാവോസില്‍ പ്രസംഗിക്കവെയാണ് മോദി പറഞ്ഞത്. ഇത്തരം പ്രവണതകളെ ഭീകരതയെയും കാലാവസ്ഥാവ്യതിയാനത്തെയുംകാള് കുറച്ചുകാണാനാവില്ലെന്നും മോദി പറഞ്ഞിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments