തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍ ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക. ഫോണിലൂടെ തന്നോട് അശ്ലീല ഭാഷയില്‍ സംസാരിച്ചത് ശശീന്ദ്രനാണോ എന്ന് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയില്‍ വച്ച് മോശമായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി സിജെഎം കോടതിയില്‍ മൊഴി നല്കി.
കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അടുത്ത മാസം വിധി പറയും. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് തീര്‍പ്പാക്കിയിരുന്നു.
Post Your Comments