KeralaLatest NewsNews

35 ലക്ഷത്തിന്റെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

ചാവക്കാട്: തൃശ്ശൂരില്‍ നിന്നും 35 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം കമുകിച്ചേരി സജികുമാര്‍(44), തിരുവനന്തപുരം വര്‍ക്കല പാളയംകുന്ന് സ്വദേശി ബിനു മന്ദിരത്തില്‍ എസ്.കെ മണി(56), തൃശ്ശൂര്‍ കൊരട്ടി വാതല്ലൂര്‍ വീട്ടില്‍ അഭിലാഷ്(40) എന്നിവരെ പോലീസ് പിടികൂടി.

രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 10.30 ഓടെ നഗരത്തിലെത്തിയ പ്രതികളെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും നിരോധിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളാക്കിയ 35 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.

35 ലക്ഷത്തിന്റെ നിരോധിച്ച് നോട്ട് നല്‍കിയാല്‍ പകരമായി ഏഴര ലക്ഷത്തിന്റെ അസല്‍ നോട്ട് നല്‍കാമെന്ന അഭിലാഷിന്റെ ഉറപ്പിലാണ് സജികുമാറും എസ്‌കെ മാണിയും തൃശ്ശൂര് എത്തിയതെന്നാണ് പോലീസ് പറയുന്നത്.

shortlink

Post Your Comments


Back to top button