ഏറ്റവും വിശ്വസിക്കാവുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ യുഎഇ രണ്ടാമതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ലോക സാമ്പത്തികഫോറത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഷെയഖ് മുഹമ്മദ് പരസ്യപ്പെടുത്തിയത്. ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്. ചൈനയ്ക്ക് ശേഷം ഏറ്റവും വിശ്വസിക്കാവുന്ന രാജ്യമായി എഡല്െമാന് ട്രസ്റ്റ് ബാരോമീറ്റര്‍ സര്‍വേയില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് യുഎഇയാണ്.
സര്‍ക്കാര്‍, എന്‍ജിഒ, മീഡിയ എന്നിവയുടെ വിശ്വാസത്തിലും സ്വീകാര്യതയിലും ആറ് പോയിന്റ് വര്‍ധനവാണ് യുഎഇയ്ക്ക് വര്‍ദ്ധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വര്ദ്ധനാവാണിതെന്നാണ് സര്‍വ്വേ പറയുന്നത്. 66 പോയിന്റാണ് മോത്തത്തില്‍ ലഭിച്ചത്.
യുഎഇയിലെ മാധ്യമങ്ങളുടെ വി്ശ്വാസീയതയില് മാത്രം 12 പോയിന്റ് ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 56 പോയിന്റിലെത്തി ഇത്. സോഷ്യല്‍ മീഡിയ, സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ആറ് പോയിന്റ് ഉയര്‍ച്ച ഉണ്ടായി. മൊത്തത്തിലെ 72 ശതമാനം പോയിന്റിനേക്കാള്‍ കൂടുതലായി 76 ശതമാനം പോയിന്റാണ് യുഎഇ നേടിയത്.
Post Your Comments