മുംബൈ: ചരിത്രം മാറ്റിയെഴുതാന്‍ നിഫ്റ്റി, റെക്കോര്‍ഡ് കുതിപ്പുമായി ദേശീയ ഓഹരി വിപണി. ചരിത്രത്തിലാദ്യമായി നിഫ്റ്റി 11,000 കടക്കുകയും സെന്‍സെക്സ് 36000ന് അടുത്തെത്തുകയും ചെയ്തു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 134 പോയന്റ് നേട്ടത്തില്‍ 35,932ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 11009ലുമെത്തി. യു.എസിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായെന്ന വാര്‍ത്തയാണ് ഏഷ്യന്‍ വിപണികളുടെയും കുതിപ്പിന് പ്രേരകമായത്. യു.എസ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments